തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ കേഡർ അച്ചടക്കത്തിന് പേരു കേട്ട പാർട്ടിയാണ് സി.പി.ഐ.എം. വ്യക്തി കേന്ദ്രീകൃതമായ ജനപ്രീതിയേക്കാൾ പാർട്ടി നയങ്ങൾക്കും സംഘടനാ തീരുമാനങ്ങൾക്കും മുൻഗണന നൽകുന്ന ഈ രീതി വീണ്ടും ചർച്ചയാകുന്നത് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി ചർച്ചകളിലൂടെയാണ്. ......
കൊച്ചി: നഗരത്തിലേയും സമീപ പ്രദേശങ്ങളിലെയും സ്വീവേജ് ട്രീറ്റ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന ട്രാക്കുകളിൽ കക്കൂസ് മാലിന്യങ്ങൾ എത്തിച്ച് ശുദ്ധീകരിക്കുന്ന ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിച്ചു.പൊതുമരാമത്തു സ്ഥിരം സമിതി ചെയർമാൻ ടി കെ അഷ്റഫ് പദ്ധതി വിശദീകരണം നടത്തി. ഇന്റഗ്രെറ്റഡ് റൂറൽ ടെക്നോളജി സെന്റർ സെക്രട്ടറി നാരായണൻ കുട്ടി പ്രസംഗിച്ചു. 1.0എം.എൽ.ഡി ശേഷിയുള്ള പ്ലാന്റ് അമൃത് പദ്ധതിയിൽ പെടുത്തിയാണ് നടപ്പാക്കുന്നത്. ......
കൊച്ചി: തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ മാലിന്യ സംസ്കരണത്തിലും നഗരവികസനത്തിലും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഹൈബി ഈഡൻ എംപി. കൊച്ചിയിൽ വരുന്ന ഒരാളും കൊതുകുകടി കൊള്ളാതെ പോകുന്നില്ല. ......
ദോഹ: രാജ്യത്തെ നിലവിലെ സാഹചര്യം നേരിടാൻ സുരക്ഷാ ഏജൻസികൾ പൂർണ്ണ സജ്ജമാണെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. അംഗീകൃത എമർജൻസി പ്ലാനുകൾ പ്രകാരം സുരക്ഷാ സേനകൾ അതീവ കാര്യക്ഷമതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്. ......
വാഷിംഗ്ടൺ/റിയാദ്: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ അമേരിക്ക താൽക്കാലികമായി അടച്ചു. അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ചില രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു.റിയാദിലെ അമേരിക്കൻ എംബസി ചൊവ്വാഴ്ച മുതൽ അടച്ചുപൂട്ടി . ......
കൊച്ചി: കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹൈസ്കൂൾ വാർഷിക കലാപരിപാടികളും പ്രൊഫ. കെ.വി.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ ശക്തീകരണത്തിന്റെ പതാകയുമേന്തി മാർച്ച് അഞ്ചാം തീയതി വൈകിട്ട് 3:30 ക്ക് വനിതകളുടെ ഒരു മിനി മാരത്തൺ നടത്തുന്നു. സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻവശത്ത് നിന്ന് ആരംഭിച്ച് ക്യാമ്പസിനകത്ത് കൂടി 5 കിലോമീറ്റർ ഓടി അമിനിറ്റി സെൻ്ററിനു മുന്നിൽ അവസാനിക്കുന്ന ഈ മാരത്തണിൽ സർവകലാശാലയിലെ അധ്യാപക അനധ്യാപക ജീവനക്കാരും ഗവേഷണ വിദ്യാർത്ഥികളും അടങ്ങിയ നൂറിലധികം വനിതകൾ പങ്കെടുക്കുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി കർട്ടൻ റൈയ്സർ പരിപാടി മാർച്ച് 5ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി പാലാരിവട്ടം മൺസൂൺ എംപ്രസ്സ് ഹോട്ടലിൽ വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കുഫോസിന്റെ സ്ഥാപക വൈസ് ചാൻസലറും കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ മുൻ ഡയറക്ടറുമായ ഡോ. ......
കളമശ്ശേരി : 2025ലെ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ.ഐ.ആര്.എഫ്) കോളേജ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്). 2025ലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) ദേശീയതലത്തില്‍ ആര്.സി.എസ്.എസ് 12-ാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്.
മികച്ചതും നൂതനവുമായ അധ്യാപന - പഠന പ്രകിയ, വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും പേറ്റന്റുകളും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ ഫലങ്ങള്‍, ഉയര്‍ന്ന ശമ്പള പാക്കേജുകളുള്ള പ്രശസ്ത കമ്പനികളില്‍ 90 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരം ഒരുക്കിയ മികച്ച പ്ലേസ്മെന്റ് റെക്കോര്‍ഡ് എന്നിവയാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് കാരണം. ......